പൂവണത്തുംമൂട്ടിൽ വാതിൽ പൊളിച്ച് അകത്തു കടന്ന കള്ളൻ ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു

eiHWTL056075

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്, പൂ​വ​ണ​ത്തും​മൂ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ അ​ഞ്ചു പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു. പൂ​വ​ണ​ത്തും​മൂ​ട് മ​ഠ​ത്തു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ജി​യു​ടെ ഭാ​ര്യ സ​ജി​ത (25) യു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ പു​റ​ക് വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. സ​മീ​പ​ത്തെ മാ​ട​ൻ​ന​ട ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ന​ട​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ൽ ക​ത​ക് പൊ​ളി​ക്കു​ന്ന ശ​ബ്ദം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു. മാ​ല പി​ടി​ച്ചു വ​ലി​ക്കു​മ്പോ​ൾ ഉ​ണ​ർ​ന്ന് വീ​ട്ട​മ്മ നി​ല​വി​ളി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചാ​യി​രു​ന്നു മോ​ഷ്ടാ​വ് എ​ത്തി​യ​തെ​ന്നും വീ​ട്ട​മ്മ പ​റ​യു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!