കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി

ei04TSG56953

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ 41 വീടുകളുടെ താക്കോൽ ദാനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. സുഭാഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ വിലാസിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുഭാഷ് സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷമാം ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ തൃദീപ് കുമാർ, ജനപ്രതിനിധികളായ പ്രകാശ്, ഷീല, ഷിജു തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി ഒ.എസ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!