പ്രേം നസീർ പുരസ്‌കാരം നെടുമുടിവേണുവിന്

ei4BQNX50504

ചിറയിൻകീഴ് : ചിറയിൻകീഴ് പൗരാവലിയുടെ ഈ വർഷത്തെ പ്രേം നസീർ പുരസ്‌കാരം സിനിമാ താരം നെടുമുടിവേണുവിന്. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ 50,001 രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 4 ന് ശാർക്കര മൈതാനത്ത് വെച്ച് നടക്കുന്ന പ്രേം നസീർ സ്മൃതി സായാഹ്നത്തിൽ സമ്മാനിക്കും.ചടങ്ങിൽ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ്, ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എം.പി, ആനത്തലവട്ടം ആനന്ദൻ, ജനപ്രതിനിധികൾ, ചലച്ചിത്ര സാംസ്കാരിക കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!