വെഞ്ഞാറമൂട് : ഉപയോഗിക്കാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നു. കീഴായിക്കോണം വട്ടവിള വിജയന്റ വീട്ടിലാണ് സംഭവം. ഉപയോഗിക്കാത്ത സിലിണ്ടറിന്റെ മുകൾഭാഗത്തെ അടപ്പ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭയന്ന വീട്ടുകാർ സിലിണ്ടർ വീടിന് സമീപത്തെ റബർ പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. വെഞ്ഞാറമൂട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാതക ചോർച്ച പരിഹരിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, ഫയർഓഫീസർമാരായ അബ്ബാസി, ലിനു, സനിൻ, മോഹനൻപിള്ള എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.
