വർക്കല : വർക്കല നഗരസഭയിൽ കരുന്നിലക്കോട് കുഴിവിളാകം ശ്രീ. ദുർഗ്ഗാദേവി ക്ഷേത്രത്തിന് മുൻവശം എം.എൽ.ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അഡ്വ: വി. ജോയി എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, വാർഡ് കൗൺസിലർമാരായ ശിശുപാലൻ സജിത്ത് റോയി തുടങ്ങിയവരും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു.
