മംഗലപുരം : ഭാരത സർക്കാരിന്റെ ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര ഭൂജലബോർഡിന്റെ ജനസമ്പർക്ക പരിപാടി മംഗലപുരം ഗ്രാമപഞ്ചായത്തിൽ തുടങ്ങി. പ്രസിഡന്റ് വേങ്ങോട് മധു ഉദ് ഘാടനം ചെയ്തു.കേന്ദ്ര ഭൂജലബോർഡിന്റെ സയന്റിസ്റ് ഡോക്ടർ. എൻ. വിനയചന്ദ്രന്റെ അദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണു ഗോപാലൻ, മെമ്പർമാരായ കെ. ഗോപിനാഥൻ, എം. എസ്. ഉദയകുമാരി, എൽ. മുംതാസ്, ലളിതാംബിക, എസ്. ആർ. കവിത, അമൃത, സയന്റിസ്റ്റ് കെ. അനീഷ എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭൂജല വകുപ്പ് സൂപ്രൻഡിംഗ് ഹൈഡ്രോ ജിയോളജിസ്റ്റ് ഗോപകുമാർ ക്ലാസ്സെടുത്തു.
