വിതുര :തിരുവനന്തപുരം ഫോറസ്റ്റ് ഫ്ലൈങ് സ്ക്കോഡ് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലൈങ് സ്ക്കോഡ് ഓഫീസർ ബ്രിജേഷിന്റെ നേതൃത്വത്തിൽ വിതുര കല്ലാർ ചിന്ദാ കോളനിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 25കില്ലോ ചന്ദനമുട്ടിക്കൾ പിടികൂടി. പ്രതികൾ ഓടി രക്ഷപെട്ടു.പ്രതികളെ കുറിച്ചുള്ള ഊർജിത അനേഷണം ആരംഭിച്ചു.കൺട്രോൾ റൂം ആർ.എഫ്.ഒ ജഗദീഷ്,എസ്.എഫ്.ഒമാരായ ഷാജി, ജി.ആർ സജീഷ് കുമാർ ബി.എഫ്.ഒമാരായ പ്രവീൺ,ജിതേഷ്, രാജേഷ്, ഡ്രൈവർ ജോഷി ജോൺ എന്നിവർ ആണ് റെയ്ഡിന് പങ്കെടുത്തത്.
