കല്ലമ്പലം : കല്ലമ്പലത്ത് തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ഒറ്റൂർ, ശ്രീനാരായണപുരം എസ്പി ലാൻഡിൽ ആകാശ്(18)നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 24ന് രാത്രി 8:15നാണ് സംഭവം. കല്ലമ്പലം കുന്നത്ത് മല കോളനിയിൽ ഭജന പുരയ്ക്ക് സമീപം തൊട്ടയെറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളിൽ ഒരാളാണ് ആകാശ്.
ആറ്റിങ്ങൽ ഡിവൈഎസ്പി ദിൻരാജിന്റെ നിർദ്ദേശാനുസരണം കല്ലമ്പലം സിഐ ഫിറോസിന്റെ നേതൃത്വത്തിൽ കല്ലമ്പലം എസ്.ഐ നിജാം വി, എ.എസ്.ഐ മാരായ സുരേഷ്, സിനിൽ, എസ്.സി.പി.ഒ മനോജ്, സിപിഒ പ്രശാന്ത് തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.