ചിറയിൻകീഴ് : “ഇന്ത്യ കീഴടങ്ങില്ല , നമ്മൾ നിശ്ശബ്ദരാകില്ല” എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ശാർക്കര മേഖല കമ്മിറ്റി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പെരുമാതുറ ജംഗ്ഷനിൽ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു .
സി പി ഐ എം ഏരിയ കമ്മിറ്റി അംഗവും മുൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ എസ്.ലെനിൻലാൽ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ശാർക്കര മേഖല പ്രസിഡന്റ് ബൈജു അധ്യക്ഷനായി. സി പി എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.മുരളി, പി.മണികണ്ഠൻ ലോക്കൽ സെക്രട്ടറി ജി വ്യാസൻ ബ്രാഞ്ച് സെക്രട്ടറി മുസ്തഫ, ഷഫീറ, നൗഫൽ, ഹസ്സൻ, നജീബ്, അജി തോപ്പിൽ, ഹീസമോൻ എന്നിവർ സംസാരിച്ചു .ഡി വൈ എഫ് ഐ ശാർക്കര മേഖല സെക്രട്ടറി സജിത്ത് ഉമ്മർ സ്വാഗതവും മത് ലക് നന്ദിയും പറഞ്ഞു.
