മലയിൻകീഴ് : പ്രകൃതിവിരുദ്ധ പീഡനമുൾപ്പെടെ ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ചുള്ളിമാനൂർ ചെറുതേനി തമ്പുരാൻ നഗർ പാലാഴി വീട്ടിൽ ബിജു(42)വിനെ മലയിൻകീഴ് പൊലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റു ചെയ്തു. പുരുഷന്മാരുടെ ബ്യൂട്ടി പാർലറിൽ തൊഴിലാളിയായ ബിജു കഴിഞ്ഞ ഒരു വർഷമായി സ്കൂൾ വിദ്യാർത്ഥിയായ കുട്ടിയെ പീഡിപ്പിച്ചരുന്നതായി മലയിൻകീഴ് എസ്.ഐ. സൈജു പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തിൽ ബന്ധുക്കൾ സംശയം തോനിയതിന്റെ അടിസ്ഥാനത്തിൽ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
