അഴൂർ : അഴൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മാതശ്ശേരിക്കോണം-കോടൽമുക്ക്-ജയപ്രകാശ് റോഡ് സൈഡ്വാൾ കെട്ടി കോൺക്രീറ്റ് ചെയ്യുന്നതിനായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവും ദീർഘനാൾ അഴൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബി.ജയപ്രകാശിന്റെ സ്മരണാർത്ഥമാണ് ഈ റോഡിന് ടജയപ്രകാശ് റോഡ്’ എന്ന് നാമകരണം ചെയ്തത്. എസ്.വസന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ അഴൂർ വിജയൻ,എ.ആർ.നിസാർ,എസ്.ജി.അനിൽകുമാർ,കോളിച്ചിറ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു
