വിളപ്പിൽശാല: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. കൊല്ലോട് കടുവാക്കോണം അനിഭവനിൽ സത്യദാസിനെ(60)യാണ് പോക്സോ കേസിൽ വിളപ്പിൽശാല എസ്.ഐ. ഷിബു അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് വീട്ടുകാർ വിവരമറിഞ്ഞത്. കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ഉപദ്രവിച്ചത്
