നെടുമങ്ങാട് :അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കേസിൽ നെടുമങ്ങാട് വില്ലേജിൽ പുളിഞ്ചി പണയിൽ വീട്ടിൽ ആമിന മൻസിലിൽ യഹിയ മകൻ അൻഷാദ് (29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. രക്തസാക്ഷി ദിനമായിരുന്നതിനാൽ സർക്കാരിന്റെ വിദേശ മദ്യവില്പനശാലകളും ബാറുകളും അവധിയായിരുന്നു. നെടുമങ്ങാട് മുൻസിപ്പൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഇറച്ചികടയിലായിരുന്നു മദ്യകച്ചവടം. ഏകദേശം ആറര ലിറ്ററോളം മദ്യമാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്നത്. അമിതലാഭം ഉണ്ടാക്കാനായി അവധി ദിനങ്ങളിൽ സ്ഥിരമായി മദ്യകച്ചവടം നടത്തി വരുകയായിരുന്നു അൻഷാദ്. നെടുമങ്ങാട് പോലീസ് ഇൻപെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ ഗോപി എ എസ് ഐ മാരായ ഷിഹാബുദീൻ വിജയൻ പോലീസുകാരായ ബിജു, സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്,
