തൊളിക്കോട്: വർഷങ്ങളുടെ ആവശ്യത്തിനൊടുവിൽ പുതിയ കെട്ടിടം ലഭിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങളില്ലാതെയാണ് തൊളിക്കോട് വില്ലേജോഫീസിന്റെ പ്രവർത്തനം. ജില്ലയിലെ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന ഓഫീസിലാണ് ഈ അവസ്ഥ.
ദിവസവും നൂറുകണക്കിനു പേരാണ് ഇവിടെയെത്തുന്നത്. ശൗചാലയമുണ്ടെങ്കിലും വെള്ളമില്ല. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥരും ആവശ്യക്കാരും. മതിയായ ഫർണിച്ചറില്ലാത്തതാണ് മറ്റൊരു പ്രശ്നം. പുതിയ കെട്ടിടം നിർമിച്ചതോടെയാണ് ദുരിതം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. 23 ലക്ഷം രൂപ മുതൽ മുടക്കിയാണ് വില്ലേജ് കെട്ടിടം നിർമിച്ചത്.
19 ലക്ഷംരൂപ കെട്ടിടനിർമാണത്തിനും 4 ലക്ഷം രൂപ വൈദ്യുതീകരണത്തിനുമായി ചെലവിട്ടു. ഒാഫീസ് നിർമാണത്തിൽ വൻ ക്രമകേടു നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സുഖമില്ലാത്തവരും പ്രായമായവരും വന്നാൽ ഇരിക്കാനുള്ള സൗകര്യംപോലുമില്ല.