പാലോട്: നിർമാണം പൂർത്തീകരിച്ച പാലോട് –ബ്രൈമൂർ റോഡ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. റോഡ് യാഥാർഥ്യമായതോടെ മലയോരമേഖലയുടെ ടൂറിസം, ഗതാഗത രംഗം കൂടുതൽ മികവുറ്റതാകും. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്ക് ബ്രൈമൂർ, മങ്കയം ഇക്കോ ടൂറിസം എന്നിവിടങ്ങളിലേക്ക് അതിവേഗം എത്താനാകും. പെരിങ്ങമ്മല ഗാർഡ് സ്റ്റേഷനിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി ചിത്രകുമാരി, വൈസ് പ്രസിഡന്റ് കെ ജെ കുഞ്ഞുമോൻ, പഞ്ചായത്തംഗങ്ങൾ, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ്, പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങൾ, സിപിഐ എം പെരിങ്ങമ്മല ലോക്കൽ സെക്രട്ടറി ഇ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
