ആറ്റിങ്ങൽ: ആറ്റിങ്ങൽ – വീരളം റോഡ് പണി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. അഡ്വ.ബി.സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പണി പൂർത്തിയായിട്ടും റോഡ് തുറന്നു കൊടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമായിരുന്നു.
ആറ്റിങ്ങൽ വീരളം റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടന്ന സാഹചര്യത്തിൽ മാസങ്ങളായി ഗേൾസ് സ്കൂൾ റോഡ് വഴി ഗതാഗതം വഴിതിരിച്ചുവിടുകയാണ് ചെയ്തത്. റോഡ് തുറന്നു നൽകുന്നില്ലെന്ന് പറഞ്ഞ് വിവിധ സംഘടനകൾ പല തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.