കല്ലറ : നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് ക്ഷേത്ര പൂജാരിക്കും കുടുംബത്തിനും പരിക്ക്. കല്ലറ മാടൻനട ക്ഷേത്രത്തിലെ പൂജാരിയായ കരുനാഗപ്പള്ളി സ്വദേശി അമ്പാടി നളിനൻ (45), ഭാര്യ ആതിര (30), മകൻ ബാത്ഷാ (10) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ കാരേറ്റ് – പാലോട് റോഡിൽ കുറ്റിമൂട്ടിൽ വച്ചായിരുന്നു അപകടം. കാരേറ്റ് ഭാഗത്തേക്കുള്ള യാത്രക്കിടെ നിയന്ത്രണം വിട്ട കാർ റോഡിന്റെ സുരക്ഷാ വേലി തകർത്ത് 15 അടി താഴ്ചയിൽ ഉള്ള വീടിന്റെ സമീപത്തേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാരും വെഞ്ഞാറമൂട് പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
