ആര്യനാട് : പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കുരുതൺകോട് പാലോട്ടുകോണം വടക്കതിൽവീട്ടിൽ ദീപു എന്ന പ്രസാദിനെ (24) ആണ് ആര്യനാട് പോലീസ് അറസ്റ്റു ചെയ്തത്. 2019 മേയ് മാസത്തിലാണ് പീഡനം നടന്നത്. സംഭവ ശേഷം ഒളിവിലായിരുന്നു യുവാവ്. ഈ കേസിൽ മുൻപ് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെ ആണ് പെൺകുട്ടി പീഡനത്തെ കുറിച്ച് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു
