വക്കം : വക്കം കണ്ണമംഗലം ശ്രീ മാഹാവിഷ്ണു ക്ഷേത്രത്തിലെ ഭരണസമിതിയുടെ തീരുമാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തെറ്റായി പ്രചരിക്കുന്നതായി ഭരണസമിതി അംഗങ്ങളുടെ പരാതി. 2020 ഫെബ്രുവരി 2ന് വക്കം കണ്ണമംഗലം ക്ഷേത്രത്തിൽ കൂടിയ ക്ഷേത്രകമ്മിറ്റിയിലുണ്ടായ പ്രധാന തീരുമാനങ്ങൾ, ക്ഷേത്രസമിതി അംഗങ്ങളിൽ നിന്നും വേദപഠനത്തിനും മറ്റും നവരാത്രി മണ്ഡപം അനുവദിക്കണം എന്നും അതിനായി ക്ഷേത്രത്തിൽ സ്ഥലം അനുവധിക്കണമെന്നും അഭിപ്രായങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിൽ അടുത്ത് ചേരുന്ന ജനറൽ ബോഡിയിൽ തീരുമാനമെടുക്കാമെന്നും വേദ പഠനങ്ങൾക്ക് ക്ഷേത്രത്തിൽ സ്ഥലം അനുവദിക്കുകയാണെങ്കിൽ അത് യാതൊരു വിധ രാഷ്ട്രീയ പാർട്ടിയുടെയും മേൽ നോട്ടത്തിൽ അനുവധിക്കുകയില്ല എന്ന് തീരുമാനിക്കുകയാണ് ഉണ്ടായതെന്ന് ഭരണസമതി പറയുന്നു. എന്നാൽ ഇത്തരം തീരുമാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾ, മറ്റ് ക്ഷേത്ര ഭാരവാഹികൾക്കും ഇനി മുതൽ ക്ഷേത്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമാകാനാകില്ലെന്ന് തീരുമാനിച്ചതായി കാണിച്ച് സേഷ്യൽ മീഡിയിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതായി കണ്ണമംഗലം ക്ഷേത്ര ഭരണസമിതി ആരോപിക്കുന്നു.
