മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിളാകം യൂ പി എസ്സിൽ നിർമ്മിച്ച പുതിയ ടോയ്ലറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസകാര്യ ചെയർമാൻ വേണു ഗോപാലൻ നായർ, വാർഡ് അംഗം സിന്ധു സി. പി, ഹെഡ്മിസ്ട്രസ് എൽ. രേണുക, പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.
