മംഗലപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് സ്‌കൂളായി മാറ്റുന്നതിനുവേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറായി. സ്കൂൾ പി റ്റി എ യും വികസന സമിതിയും മാനേജുമെന്റ് കമ്മിറ്റിയും സംയുക്ത്തമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഡെപ്യുട്ടി സ്പീക്കർ വി. ശശിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,വാർഡ് മെമ്പർ സി. ജയ്മോൻ, ഹെഡ്മിസ്ട്രസ് സൗഭാഗ്യവതി, പി റ്റി എ പ്രസിഡണ്ട് വിനീഷ് കോരാണി, എസ് എം സി ചെയറാമാൻ ശുചീന്ദ്രൻ, വികസനസമിതി ചെയർമാൻ വാരിജാക്ഷൻ, സുന്ദരേശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
