കല്ലമ്പലം : യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ. കല്ലമ്പലം, പ്രസിഡന്റ് മുക്കിൽ പാണാർ കോളനി പുതുവൽവിള വീട്ടിൽ താരിഷ് എന്ന കൃഷ്ണകുമാർ (24) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 21 ന് ആണ് സംഭവം. പാണാർ കോളനിയിലെ ഷൈജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് . ഐ, സബ് ഇൻസ്പെക്ടർ നിജാം .വി, എസ്.സി.പി.ഒ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
