അരുവിക്കര: കരകുളം, കൂട്ടപ്പാറ എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന നടത്തിവന്ന രണ്ട് പേർ അറസ്റ്റിൽ. നെടുമങ്ങാടിനു സമീപം പൂവത്തൂർ ചെല്ലാംകോട് കോളനിയിൽ പാളയത്തിൻമുകൾ എ.അഭിലാഷ് (27), വഞ്ചിയൂർ കണ്ണമ്മൂല വിദ്യാധിരാജാ റോഡിൽ കളിയൽ വീട്ടിൽ ലച്ചു എന്ന് വിളിക്കുന്ന എസ്.നന്ദകുമാർ (24) എന്നിവരെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി.ഐ. ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. അരുൺകുമാർ, സി.പി.ഒ.മാരായ അഭിലാഷ്, രാജേഷ് എന്നിവർ ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്
