തിരുവനന്തപുരം : 3 വയസ്സുകാരനെ വീട്ടിൽ കളിക്കിടയിൽ കാണാതായതോടെ വീട്ടുകാർ ആകെ വിഷമത്തിലായി. കഴിഞ്ഞ ദിവസം ആര്യനാട്ടാണ് സംഭവം. ഉച്ചയ്ക്ക് ഒന്നര മണിയോടെ കളിച്ചുകൊണ്ട് നിന്ന കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കൾ പരിഭ്രാന്തരായി. ബന്ധുക്കൾ മൊത്തത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. ഇതിനിടയിൽ പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പിലും കുഞ്ഞിനെ കാണാനില്ലെന്ന് പ്രചരണം തുടങ്ങി. ഒടുവിൽ അര മണിക്കൂറിനു ശേഷം വീട്ടിനുള്ളിലെ അലമാരയ്ക്കുള്ളിൽ നോക്കുമ്പോൾ കുട്ടി അലമാരയ്ക്കകത്ത് ഇരുന്ന് ഉറങ്ങുന്നു. ആദ്യം ബന്ധുക്കൾ അലമാരയിൽ നോക്കിയെങ്കിലും തുണി കിടന്നത് കാരണം കണ്ടില്ലായിരുന്നു. കുട്ടി കളിക്കിടയിൽ അലമാരയിൽ കയറി ഇരുന്നപ്പോൾ ഉറങ്ങിപ്പോയതാവും. എന്തായാലും കുട്ടിയെ കണ്ടെത്തിയതോടെ ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വാസമായി.
