പള്ളിപ്പുറം : ദേശീയപാതയ്ക്ക് സമീപം പ്രവർത്തിയ്ക്കുന്ന പള്ളിപ്പുറം വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് മോഷണം. സ്റ്റാമ്പ് വിറ്റു കിട്ടിയ പതിനൊന്നായിരം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. തിങ്കളാഴ്‌ച ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. സമീപത്തെ ഒരുവീട്ടിൽനിന്ന് മോഷ്ടിച്ച കമ്പിപാര ഉയോഗിച്ചാണ് ഓഫീസിന്റെ മുൻവാതിൽ കുത്തിത്തുറന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണശേഷം സമീപത്തെ മതിൽ ചാടികടന്നാണ് കള്ളൻ പോയതെന്നാണ് പൊലീസിന്റെ നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
