ആര്യനാട്: ആര്യനാട് പള്ളിവേട്ടയിൽ രണ്ടേക്കറോളം റബർ പുരയിടം കത്തി നശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ പള്ളിവേട്ട കടുവാകുഴി ഇരിഞ്ചൽ പള്ളിച്ചകോണം ഒഴുകുപാറയിൽ ഉള്ള രണ്ടേക്കർ പുരയിടം കത്തിയത്. പള്ളിവേട്ട വി.കെ. ഹൗസിൽ അഷറഫിന്റെയും ഒഴുക് പാറ സ്വദേശി താഹായുടെയും ഉടമസ്ഥതയിലുള്ള പുരയിടങ്ങളാണ് കത്തിയത്. കാട്ടാക്കട നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. തീ കത്താനുള്ള കാരണം വ്യക്തമല്ല.
