കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡിപ്പിച്ച കേസിൽ വൃദ്ധനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ പോങ്ങനാട് ഉള്ളൂർകോണം കുന്നുവിള വീട്ടിൽ രാജേന്ദ്രപ്രസാദാണ് (76) അറസ്റ്റിലായത്. കിളിമാനൂർ സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ സുരേഷ് കുമാർ, റാഫി, സി.പി.ഒ സുജിത്ത്, ദിലീപ്, വനിത പൊലീസ് പ്രിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
