പ്ലാസ്റ്റിക് ബാഗുകളും അനുബന്ധ ഉൽപന്നങ്ങളും നിരോധിച്ച സാഹചര്യത്തിൽ ജില്ലക്ക് ആവശ്യമായ പേപ്പർ – തുണി സഞ്ചികൾ പെരുമാതുറയിൽ നിർമ്മിക്കും.
ഇതിന് മുന്നോടിയായി നെഹ്റു യുവകേന്ദ്രം 150 വനിതകൾക്ക് പരിശീലനം നൽകി. പെരുമാതുറ സ്നേഹതീരം, പെൺമ, പെരുമാതുറ കൂട്ടായ്മ, എന്നീ സന്നദ്ധ സംഘടനകൾ വഴി കിംസ് ഫോസ്പിറ്റൽ നടത്തുന്ന ‘ റീ ബിൽഡ് പെരുമാതുറ ‘ പദ്ധതിയുടെ ഭാഗമായാണ് ഉൽപാദന യൂണിറ്റ് തുടങ്ങുന്നത്. പേപ്പർ തുണി സഞ്ചികൾ, മെഡിസിൻ കവർ, എക്സ്റേ കവർ എന്നിവയും നിർമിക്കുമെന്ന് നെഹ്റു യുവകേന്ദ്ര അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9400598000