അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനവും വാർഷികപദ്ധതി രൂപീകരണത്തിനായി ചേർന്ന വികസന സെമിനാറിന്റെ ഉദ്ഘാടനവും നെടുമങ്ങാട് എം.എൽ.എ സി ദിവാകരൻ നിർവഹിച്ചു. പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ നവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം മുഖ്യപ്രഭാഷണം നടത്തി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ അൽത്താഫ്, ജലജകുമാരി, കുന്നുംപുറം വാഹിദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കൃഷ്ണൻകുട്ടി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. കൃഷ്ണൻ, വി. ജയചന്ദ്രൻ, സീനത്തുൽ മസീദ, മുഹമ്മദ് ഷാഫി, ജയകുമാരി, രമേശൻ.ആർ, ഷീജ ആർ, റസിയ വാഹിദ്, എൻ പ്രഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് സി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണദത്ത് കൃതജ്ഞത രേഖപ്പെടുത്തി.