പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്ത് ആയൂർവേദാശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. മൂതല നിവാസികൾ വാങ്ങി പഞ്ചായത്തിന് കൈമാറിയ 21 സെന്റ് വസ്തുവിലാണ് ആശുപത്രിക്ക് ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. കെട്ടിടത്തിന്റെ ശിലയിടൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നിർവഹിച്ചു. വി ജോയി എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഹസീന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ടി ബേബിസുധ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എസ് പുഷ്പലത, പഞ്ചായത്തംഗങ്ങളായ മിനികുമാരി, നിസാമുദ്ദീൻ, രേണുകാകുമാരി, സിപിഐ എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, സിഡിഎസ് ചെയർപേഴ്സൺ ഷീബ, എസ് എസ് ബിജു, എസ് സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി സ്വാഗതവും എൻ അബുതാലിബ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്ന് തുക വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
