നെടുമങ്ങാട് : നേപ്പാളിൽ രാജ്ഹേന മുനിസിപ്പാലിറ്റിയിൽ ജജർകോട്ട് തലേഗൺ ഒന്നിൽ നിം ബഹാദൂർ സിങ്ങ് (25)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. 16.02.2020 തിയതി വൈകി 5.30 മണിയോടുകൂടി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ നെടുമങ്ങാട് കല്ലിങ്ങൽ ഭാഗത്തു വച്ച് സ്കൂട്ടർ തടഞ്ഞു നിർത്തി ലൈംഗിക ഉദ്ദേശത്തോടെ കയ്യിൽ കടന്നുപിടിച്ചും പിൻസീറ്റിലേക്ക് തള്ളിമാറ്റി മുൻസീറ്റിൽ കയറിയിരുന്ന് മാനഹാനിയും മനോവിഷമവും വരുത്തിയതിനാണ് ഇയാൾ പിടിയിലായത്.യുവതിയുടെ നിലവിളി കേട്ട് ആൾക്കാർ ഓടിക്കൂടി ഇയാളെ ഇറക്കി വിടുകയായിരുന്നു. നേപ്പാൾ സ്വദേശിയായ ഭാര്യയും കുട്ടിയുമായി പുലിപ്പാറയിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ കുറച്ചു നാളായി പുലിപ്പാറയിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
