വർക്കല : വർക്കല തിരുവമ്പാടിയിൽ വൻ തീ പിടുത്തം. തിരുവമ്പാടി റിസോർട്ടും ചേർന്നുള്ള നാലു കടകളും തീപിടിത്തത്തിൽ കത്തിനശിച്ചു. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്ന് കരുതുന്നു. വർക്കല ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലൂടെ ആളപായം ഒഴിവായി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. മണിക്കൂറുകളുടെ ശ്രമത്തിനു ഒടുവിൽ ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. വർക്കല, പരവൂർ ,ആറ്റിങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. കൂടാതെ ബീച്ചിന് സമീപത്തെ റിസോട്ടിലെ സിമ്മിംഗ് പൂളിലെ ജലവും തീ കെടുത്താൻ വേണ്ടി ഉപയോഗിച്ചു. റിസോർട്ടിനോട് ചേർന്ന കാട്ടിൽ നിന്നാണോ തീ പടർന്നതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും സംശയിക്കുന്നു.
