മംഗലപുരം: ഒന്നരവയസ്സ് പ്രായമുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ചുപോയ മാതാവും കാമുകനും അറസ്റ്റിൽ. ശാസ്തവട്ടം സ്വദേശി അശ്വതി(20), ബിമൽരാജു(34) എന്നിവരാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. അറസ്റ്റിലായ യുവതി രണ്ടു വർഷം മുമ്പ് മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടുകയും ശേഷം പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നുവെന്നും മംഗലപുരം പോലീസ് പറഞ്ഞു. അതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനായ ബിമൽ രാജുവിനൊപ്പം യുവതി പോയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
