അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ ഡെപ്യൂട്ടി സ്പീക്കർ വി. ശശിക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജബീഗത്തിനും പുത്തൻ നട നിവാസികൾ സ്വീകരണം നൽകി.
റോഡുകളും ഓടകളും തകർന്നു ഏറെ പരിതാപകരം ആയിരുന്ന ഈ വാർഡിലെ റോഡുകളും ഓടകളും പുനർ നിർമ്മിക്കുന്നതിനും തങ്ങളുടെ ഫണ്ടിൽനിന്നും വിഹിതം അനുവദിച്ചതിനാണ് പൗരാവലി സ്വീകരണം നൽകിയത്. കറിചട്ടി മൂല റോഡ് ഇന്റർലോക്ക്, ചെക്കും മൂട് -വാക്കം കുളം റോഡ് ഇന്റർലോക്ക്, വാക്കംക്കുളം-തട്ടാന്റെ വിള റോഡ്, അടവിനകം റോഡും ഓടയും മീരാൻ കടവ് റോഡ്അറ്റകുറ്റ പണി , മീരാ കടവ്പാലത്തിൽ വൈദ്യുതി വിളക്ക് സ്ഥാപിക്കൽ, അമ്മൻ കോവിൽ സോളാർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്കാണ് ഡെപ്യൂട്ടി സ്പീക്കർ ഫണ്ട് അനുവദിച്ചത്.
മീരാൻ കടവ്- കറിച്ചട്ടി മൂല റോഡ്, അമ്മൻ കോവിൽ കലുങ്ക് നിർമാണം, പോലീസ് സ്റ്റേഷൻ റോഡ് റീടാറിങ്, പഴയ നട റോഡ്, സെൻമേരിസ് പള്ളിക്ക് സമീപമുള്ള ഓട നിർമാണം തുടങ്ങിയ വർക്ക്ൾക് ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും തുക അഡ്വ. ഷൈലജ ബീഗം അനുവദിച്ചിരുന്നു.
ഇതിനുള്ള നന്ദി സൂചകമായി ഗ്രാമ നിവാസികൾ യോഗം ചേർന്നു സ്വീകരണം നൽകിയത്. ഗ്രാമ പഞ്ചായത്ത് അംഗം എസ് പ്രവീൺ ചന്ദ്ര പൊന്നാട ചാർത്തി നാട്ടുകാരുടെ ആശംസഫലകങ്ങളും കൈമാറി. എൽ. എൽ. സ്കന്ദകുമാർ,ശിവദാസൻ, കെ ആർ. നീല കണ്ഠൻ, ജോസഫിൻ മാർട്ടിൻ, എൽ. ഗീതാകുമാരി, മിഥുൻ, നിത്യബിനു എന്നിവർ സംസാരിച്ചു.