ആറ്റിങ്ങൽ : ആറ്റിങ്ങൽ പാലസ് റോഡിൽ പ്രവർത്തിക്കുന്ന വിസ്മയ് വസ്ത്രശാലയിൽ മോഷണം നടന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കടയിലെ ജീവനക്കാർ തൊട്ടപ്പുറത്തെ മുറിയിൽ നിൽക്കുന്ന സമയത്താണ് മോഷണം നടന്നതെന്ന് ഉടമ പറഞ്ഞു. കടയിൽ ആരുമില്ലെന്ന് കണ്ട മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി കുറച്ചു നേരം കറങ്ങി നോക്കിയ ശേഷം പണം മോഷ്ടിക്കാനായി മേശയുടെ പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് കടയിലെ സ്റ്റാഫിന്റെ മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണ്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി ഉടമ പറഞ്ഞു.
