അണ്ടൂർക്കോണം : കേരള സർക്കാർ നടപ്പിലാക്കിയ രാത്രി ഇടം എന്റേതും എന്ന പരിപാടി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കി. രാത്രികാലങ്ങളിൽ സ്ത്രീകൾ സുരക്ഷിതമായി സഞ്ചരിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും നല്ല രീതിയിൽ നടത്തിയ പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
