നെടുമങ്ങാട്: ടൗണിൽ പകൽസമയത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു. അക്കോട്ടുപാറ ഗവ. കോളേജിന് സമീപം നെടുംപുറത്തുവീട്ടിലാണ് കവർച്ച നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടുടമസ്ഥ നളിനകുമാരി വീട്പൂട്ടി പുറത്തുപോയ സമയത്തായിരുന്നു മോഷണം.പിൻവശത്തെ വാതിൽ കുത്തി തുറന്നായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 7500-രൂപയും മൂന്നരപവനോളം വരുന്ന സ്വർണാഭരണവും കവർന്നു. വൈകുന്നേരം മൂന്നുമണിയോടെ നളിനകുമാരി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നെടുമങ്ങാട് സി.ഐ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
