ചിറയിൻകീഴ് : ദേവനന്ദയുടെ ഓർമ്മയ്ക്കായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ചന്ദന മരം നട്ടു. അകാലത്തിൽ പൊലിഞ്ഞുപോയ ദേവനന്ദയുടെ ഓർമ്മയ്ക്ക് മുന്നിൽ ബാഷ്പാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് ചന്ദന മരം നട്ടുപിടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ സുഭാഷ്, രമാഭായിയമ്മ, സുലേഖ, ഇളമ്പ ഉണ്ണികൃഷ്ണൻ, മഞ്ജു പ്രദീപ്, ചന്ദ്രൻ, സിന്ധു കുമാരി, സന്ധ്യ സുജയ്, ദേവ, സിന്ധു, ബിഡിഒ ലൈനിൽ തുടങ്ങിയവർ പങ്കെടുത്തു.
