ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മൂന്ന് ബൈക്കുകളിൽ ഇടിച്ചു. അപകട നടന്ന സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് വൈകുന്നേരം 3 മണിയോടെ ആറ്റിങ്ങൽ ടിബി ജംഗ്ഷനിലാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്നും ആറ്റിങ്ങലിലേക്ക് പോയ കൊല്ലം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ആണ് നിയന്ത്രണം വിട്ട് വലതു ഭാഗത്ത് കയറി റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിച്ചത്. വലതു വശം കയറിയപ്പോൾ എതിരെ വാഹനങ്ങൾ ഇല്ലാതിരുന്നതും അവിടെ ആളുകൾ ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ 3 ബൈക്കുകൾക്ക് കേടുപാട് സംഭവിച്ചു. ബസ്സിന് വലതു ഭാഗത്തേക്ക് ചായ്വ് ഉണ്ടായിരുന്നെന്നും ബ്രേക്ക് പിടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർ ഭാഗത്തേക്ക് കടന്നു കയറുകയായിരുന്നു എന്നും പറയപ്പെടുന്നു. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു.
