ആറ്റിങ്ങൽ : ബസ്സിനുള്ളിൽ വെച്ച് യാത്രക്കാരായ യുവാക്കൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ബസ്സിൽ നിന്ന് ഇറങ്ങിയ യുവാവ് കല്ലെറിഞ്ഞ് ബസ്സിന്റെ ഗ്ലാസ് പൊട്ടിച്ചു. ഇന്ന് രാവിലെ ആറ്റിങ്ങൽ മൂന്നുമുക്കിലാണ് സംഭവം. എറണാകുളം സ്വദേശി അജയകുമാർ(26)നെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊല്ലം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ബസ്സിൽ വെച്ച് മറ്റു യാത്രക്കാരായ യുവാക്കളുമായി വാക്ക് തർക്കം ഉണ്ടായ പ്രതി മൂന്നുമുക്കിൽ ഇറങ്ങിയ ശേഷം ബസ്സിന്റെ മുൻവശത്തെ ഗ്ലാസും പുറക് വശത്തെ ചില്ലും എറിഞ്ഞു തകർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 
								 
															 
								 
								 
															 
															 
				
