Search
Close this search box.

വീട്ടുകാരെ ആക്രമിച്ച് വീട് തീ കത്തിച്ച് നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ

eiRPVB213191_compress74

ചിറയിൻകീഴ് : വീട്ടുകാരെ ആക്രമിച്ച് വീട് തീ കത്തിച്ച് നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചിറയിൻകീഴ് തിട്ടയിൽ മുക്ക് തോപ്പിൽ പാലത്തിനുസമീപം ഇലഞ്ഞിക്കോട് വീട്ടിൽ പൊടിയന്റെ മകൻ ആട്ടോജയൻ എന്നു വിളിക്കുന്ന ജയൻ(38) എന്നയാളെയാണ് ആനത്തലവട്ടം ജംഗ്ഷന് സമീപത്ത് നിന്നും ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

ശാർക്കര വടക്ക് അരയത്തുരുത്തി കായൽവാരം വീട്ടിൽ ഭവാനിയുടെ മകൾ ഓമനയും മറ്റും താമസിച്ച് വന്നിരുന്ന കായൽ വാരം വീട്ടിൽ അതിക്രമിച്ച് കയറി ഓമനയേയും ഭർത്താവിനേയും ദേഹോപദ്രവം ഏൽപ്പിക്കുകയും തുടർന്ന് രാത്രി അടുത്തുള്ള ബന്ധുവീട്ടിൽ പോയി കിടന്ന് ഉറങ്ങിയ സമയം ഓമനയുടെ വീട് തീ കത്തിച്ച് നശിപ്പിക്കുകയും ചെയ്ത കേസ്സിലെ പ്രധാന പ്രതിയാണ് ഇയാൾ എന്ന് പോലീസ് അറിയിച്ചു. ഓമനയുടെ മകൻ കിരൺ ബാബുവും , കൂട്ടുകാരും ചേർന്ന് ആട്ടോജയന്റെ കൂട്ടുകാരനായ ഷിബുവിനെയും , ബന്ധുവായ ഭവാനിയേയും ഉപദ്രവിച്ചതിലുള്ള വിരോധമാണ് ഓമനയെയും ഭർത്താവിനേയും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും , വീട് തീ കത്തിച്ച് നശിപ്പിക്കുന്നതിനും കാരണമായതെന്ന് പോലീസ് പറഞ്ഞു. ആട്ടോജയൻ ഗുണ്ടാ ആക്രമണം , പിടിച്ചുപറി , മോഷണം , കൊലപാതകം , കൊലപാതക ശ്രമങ്ങൾ തുടങ്ങി നിരവധി കേസിലെ പ്രതിയും , ഗുണ്ട ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുവഭിച്ചിട്ടുള്ളതുമാണ് .

ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ പ്രൊബേഷനറി സബ് ഇൻസ്പെക്ടറായ അനുരാജ് , സി.പി.ഒ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!