ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതി പിടിയിൽ. മുദാക്കൽ, ഊരുപൊയ്ക ലതാ ഭവനിൽ വിഷ്ണു (21)വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഐ.എസ്.എച്ച്.ഒ വി.വി ദിപിൻ, എസ്.ഐ എസ് സനൂജ്, കെ ജോയ്, ജി.എഎസ്ഐമാരായ താജുദ്ദീൻ, സലിം, സി.പി.ഒ മാരായ നിതിൻ, സിയാദ്, അനീഷ്, ഷിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
