ആറ്റിങ്ങൽ : ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘BE A STAR ROBOTICS’ എന്ന റോബോട്ടിക് പഠന കേന്ദ്രം വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച സൗജന്യ റോബോട്ടിക് പരിശീലനം വിദ്യാർഥികൾക്ക് കൗതുകമായി. നഗരൂർ ഗുരുദേവ് യുപിഎസ്, ചിറയിൻകീഴ് പിള്ളയാർക്കുളം യുപിഎസ്, ആറ്റിങ്ങൽ സത്യ ഇന്റർനാഷണൽ സ്കൂൾ, പുതിയകാവ് പ്രബോധിനി യുപിഎസ് തുടങ്ങിയ സ്കൂളുകളിലാണ് ഒരു ദിവസത്തെ സൗജന്യ റോബോട്ടിക് പരിശീലനം വിദ്യാർഥികൾക്ക് ലഭ്യമാക്കിയത്.
ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഉപയോഗവും റോബോട്ടിക്സിനെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ സൗജന്യ റോബോട്ടിക് പരിശീലനം ലഭ്യമാക്കുന്നത്. വിദ്യാർഥികൾക്ക് പരിശീലനം കൗതുകവുമായി മാറി. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടാൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ ഇത്തരത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലനം ലഭ്യമാക്കാൻ തയ്യാറാണെന്നും ‘BE A STAR ROBOTICS’ മാനേജ്മെന്റ് അറിയിച്ചു. മാത്രമല്ല, ഏപ്രിൽ മാസത്തിൽ വിവിധ ബാച്ചുകളായി തിരിച്ച് രണ്ട് ദിവസത്തെ സൗജന്യ റോബോട്ടിക്‌സ് വർക്ഷോപ് ഒരുക്കുന്നുണ്ട്. താല്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 8592087121, 8078400811, 8078410811