വിതുര: വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ പുതിയ ആംബുലൻസ് എത്തി. ഇതിനായി കെ.എസ്. ശബരിനാഥൻ എം.എൽ.എ ആസ്‌തി വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആംബുലൻസിന്റെ ഉദ്ഘാടനം ഇൗ ആഴ്ച നടത്തുമെന്ന് എം.എൽ.എ അറിയിച്ചു. ആംബുലൻസ് വാങ്ങി നൽകിയ എം.എൽ.എയ്‌ക്ക് കോൺഗ്രസ് വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികൾ നന്ദി രേഖപ്പെടുത്തി.
