വെഞ്ഞാറമൂട് : കെഎസ്ആർടിസി ബസിൽനിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് മടക്കി നൽകി ബസ് കണ്ടക്ടറും ഡ്രൈവറും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസിലാണ് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മഹേഷിന്റെ 23500 രൂപയടങ്ങിയ പേഴ്സ് നഷ്ടമായത്. ബസിൽനിന്ന് പേഴ്സ് ലഭിച്ച കണ്ടക്ടർ ജിന, ഡ്രൈവർ വർഗീസ് എന്നിവർ ചേർന്ന് വെഞ്ഞാറമൂട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
