വർക്കല: സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വർക്കല നഗരസഭ പരിധിയിലെ ജിംനേഷ്യങ്ങളും ഫിറ്റനസ് സെന്ററുകളും യോഗ മെഡിറ്റേഷൻ പരിശീലന കേന്ദ്രങ്ങളും നൃത്ത സംഗീത കലാപഠന കേന്ദ്രങ്ങളും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുമെത്തുന്ന വിദേശികളെ തങ്ങാൻ അനുവദിക്കുന്ന പക്ഷം ആരോഗ്യ വിഭാഗത്തെ അറിയിക്കണമെന്ന് ചെയർപേഴ്സൺ ബിന്ദുഹരിദാസ് അറിയിച്ചു.
