Search
Close this search box.

ആലംകോട് പുളിമൂട്ടിൽ സ്വകാര്യ ബസ്സിടിച്ച് സ്ത്രീയ്ക്ക് പരിക്ക്

eiHVJW725439_compress33

ആലംകോട് : ആലംകോട് പുളിമൂട് ജംഗ്ഷനിൽ സ്വകാര്യ ബസ്സിടിച്ച് സ്ത്രീയ്ക്ക് പരിക്ക്. കീഴാറ്റിങ്ങൽ സ്വദേശി കുമാരിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണി കഴിഞ്ഞാണ് സംഭവം. ആലംകോട് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ വന്ന ആർ.കെ.വി ബസ് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച സ്ത്രീയേയാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ കുമാരിയെ ഉടൻ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!