Search
Close this search box.

ആലംകോട് കൊച്ചുവിളമുക്കിൽ തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് 25 മുട്ടക്കോഴികളെ കടിച്ചു കൊന്നു

eiYJCJO35551_compress90

ആലംകോട് : ആലംകോട് കൊച്ചുവിളമുക്കിൽ തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് 25 മുട്ടക്കോഴികളെ കടിച്ചു കൊന്നു. കൊച്ചുവിളമുക്ക് വിദ്യാഭവനിൽ സുരേന്ദ്രന്റെ വളർത്തു കോഴികളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്.ബലമുള്ള കമ്പികൊണ്ട് നിർമ്മിച്ച കൂട് തകർത്താണ് നായ്ക്കൾ അകത്തു കടന്നത്. രാവിലെ കോഴികൾക്ക് തീറ്റ നൽകാനായി എത്തുമ്പോൾ കോഴികൾ ചത്തു കിടക്കുന്നതാണ് കണ്ടത്. അപ്പോഴും നായ്ക്കൾ പറമ്പിലും സമീപത്തും കോഴികളെ തിന്നുകൊണ്ട് കിടക്കുകയായിരുന്നു. ഓടിക്കാൻ ശ്രമിച്ചപ്പോൾ നായ്ക്കൾ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. ഒടുവിൽ നായ്ക്കളെ ഓടിച്ചു വിട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രൻ മണമ്പൂർ ഗ്രാമ പഞ്ചായത്തിന് നിവേദനം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!