കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് അടിച്ചു വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന പ്രതികൾ പിടിയിൽ. പെരുങ്കുളം വില്ലേജിൽ കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ ശിശുപാലൻ മകൻ സജി (34), കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണി വിള വീട്ടിൽ ചന്ദ്രബാബു മകൻ കടകംപള്ളി ബിജു എന്ന് വിളിക്കുന്ന ബിജു (36) എന്നിവരാണ് പിടിയിലായത്.
10.03.2020 ന് ആലംകോട് സ്വദേശിയായ ജസീൻ എന്നയാളെ ബിയർ കുപ്പി കൊണ്ട് അടിച്ച് വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന കേസിലാണ് അറസ്റ്റ്. ഒന്നാം പ്രതിയുടെ സഹോദരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നുള്ള കാരണം പറഞ്ഞാണ് പ്രതികൾ ജസീനെ ഫോണിൽ വിളിച്ച് വരുത്തി മർദ്ദിച്ചതും മൊബൈൽ ഫോൺ മോഷ്ടിച്ചതും. മോഷ്ടിച്ച മൊബൈൽ പെരുമാതുറ ഒരു മൊബൈൽ ഷോപ്പിൽ കൊണ്ട് പോയി വിൽക്കാൻ ശ്രമിക്കവേ പ്രതികളെ പിടികൂടുകയായിരുന്നു.
കടയ്ക്കാവൂർ അഞ്ചുതെങ്ങ്, ചിറയിൻകീഴ് സ്റ്റേഷനുകളിലെയും , കടയ്ക്കാവൂർ സ്റ്റേഷനിലെയും നിരവധി അടിപിടി മോഷണ പിടിച്ചു പറി കേസിലെ പ്രതിയാണ് രണ്ടാം പ്രതി കടകംപള്ളി ബിജു . കടയ്ക്കാവൂർ സി.ഐ. എസ്.എം. റിയാസ്, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ. മുകുന്ദൻ, എസ്. സി.പി. ഒ മാരായ ജ്യോതിഷ്, ബിനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.