രജിത്കുമാർ സിനിമയിലേക്ക്, ഒപ്പം പവനും

eiTQDCX46197_compress88

ആറ്റിങ്ങൽകാരുടെ സിനിമയിൽ റിയാലിറ്റി ഷോ താരം ഡോക്ടർ രജിത് കുമാർ കേന്ദ്രകഥാപാത്രമാകുന്നു. അഞ്ജലി പ്രൊഡക്ഷൻസിന്റെ പുതിയ സിനിമയായ “അഞ്ജലി” യിലാണ് രജിത് കുമാർ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമ മെയ് ആദ്യവാരമാണ് ഷൂട്ട് തുടങ്ങുന്നത്. ചിത്രത്തിൽ രജിത് കുമാറിനൊപ്പം റിയാലിറ്റി ഷോയിലെ മറ്റൊരു താരം പവൻ കൂടി അഭിനയിക്കുന്നു. ഈ പുതിയ ദൃശ്യവിരുന്നിൽ മലയാളത്തിലെ മുൻനിര നടിനടന്മാർ ഒന്നിക്കുന്നുണ്ട്. റിയാലിറ്റി ഷോ യിലൂടെ ജനഹൃദയങ്ങളിൽ സ്‌ഥാനം ഉറപ്പിച്ച രജിത്കുമാർ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അഞ്ജലിയിൽ അവതരിപ്പിക്കുന്നത് . ആറ്റിങ്ങൽ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ്‌ ഷാ കൂട്ടുകെട്ടാണ് ആണ് സംവിധാനം നിർവഹിക്കുന്നത്. അഞ്ജലി എന്റെർറ്റൈന്മെന്റ്സ് 2 ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു . അതിൽ പ്രശസ്ത സംവിധായകൻ വി.കെ കരീം അണിയിച്ചൊരുക്കിയ ‘താമര’ അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!